സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിവാഹ വാര്‍ത്തയോട് പ്രതികരിച്ച് നടി വരലക്ഷ്മി ശരത്കുമാര്‍. ഒരു ക്രിക്കറ്റ് താരവുമായി നടി പ്രണയത്തിലാണെന്നും ലോക്ഡൗണിന് ശേഷം വിവാഹം ചെയ്യാനൊരുങ്ങുകയാണെന്നുമായിരുന്നു നിലനിന്ന അഭ്യൂഹങ്ങള്‍ ഇതിന് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് താരം.
\താനിപ്പോള്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും യാതൊരു ജോലിയും ഇല്ലാത്തവരാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ എഴുതിയുണ്ടാക്കുന്നതെന്നും താരം പറഞ്ഞു.
നടന്‍ വിശാലുമായി വരലക്ഷ്മി പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ ഒരു കാലത്ത് തമിഴ്‌സിനിമയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ബാസ്‌കറ്റ് ബോള്‍ താരവും നടിയുമായ അനീഷ അല്ല റെഡ്ഡിയുമായി വിശാലിന്റെ വിവാഹം ഉറപ്പിച്ചതോടെ ഈ ഗോസിപ്പിന് വിരാമമാവുകയായിരുന്നു.