varalaxmi twitter

കോളിവുഡില്‍ ഏറെ കൊട്ടിയാഘോഷിക്കപ്പെട്ട വിശാല്‍-വരലക്ഷ്മി പ്രണയബന്ധം തകര്‍ന്നു. വിവാഹം വരെ എത്തിനിന്ന പ്രണയബന്ധത്തിനാണ് ഇപ്പോള്‍ അവസാനമായത്. നടി വരലക്ഷ്മി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.

‘വേര്‍പിരിയലുകള്‍ മറ്റൊരു തലത്തിലെത്തിയിരിക്കുന്നു. ഏഴു വര്‍ഷം നീണ്ടുനിന്ന പ്രണയബന്ധം അയാള്‍ തന്റെ മാനേജര്‍ മുഖേന വഴിപിരിയുന്നതായി അറിയിക്കുന്നു. ഈ ലോകം ഇത് എങ്ങോട്ടാണ് സഞ്ചരിക്കുന്നത്. എവിടെയാണ് സ്‌നേഹം? …ഇങ്ങനെയാണ് വരലക്ഷ്മിയുടെ ട്വീറ്റ്.
varalakshmi
വിശാലും വരലക്ഷ്മിയും പിരിഞ്ഞെന്ന് ഗോസിപ്പുകള്‍ വന്നിരുന്നെങ്കിലും ഇരുവരും പ്രതികരിച്ചുന്നില്ല. എന്നാല്‍ വരലക്ഷ്മിയുടെ ഈ വെളിപ്പെടുത്തലോടെ സംഭവം സത്യമാണെന്ന് തന്നെ ആരാധകരും പറയുന്നു.

നടികര്‍ സംഘം തിരഞ്ഞെടുപ്പിന്റെ സമയത്ത് വരലക്ഷ്മിയുടെ അച്ഛനും നടനുമായ ശരത്കുമാറിനെതിരെ വിശാല്‍ നടത്തിയ പോരാട്ടത്തില്‍ പിന്തുണയുമായി നടി ഒപ്പമുണ്ടായിരുന്നു.
untitled-1
തിരഞ്ഞെടുപ്പില്‍ വിജയിച്ച വിശാല്‍ തന്റെ ഉറ്റസുഹൃത്തായ വരലക്ഷ്മിയെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതിനിടെ തങ്ങള്‍ വിവാഹം കഴിക്കുമെന്ന് വിശാല്‍ പരസ്യമായി പ്രഖ്യാപിച്ചു.

എന്നാല്‍ വിശാലിന്റെ പ്രഖ്യാപനം വരലക്ഷ്മിയെ ചൊടിപ്പിച്ചെന്നും ഇതേ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് വേര്‍പിരിയലില്‍ കൊണ്ടെത്തിച്ചതെന്നുമാണ് വാര്‍ത്ത.

വിശാലിന്റെ പ്രഖ്യാപനം കരിയറിനെ ബാധിച്ചെന്നും പല അവസരങ്ങളും നഷ്ടപ്പെടുമെന്നും വരലക്ഷ്മി ആരോപിച്ചു.

ഇരുവരും തമ്മില്‍ വലിയ വാക്ക് തര്‍ക്കവും ഉണ്ടായി. ഒടുവില്‍ തനിക്ക് ആരോടും പ്രണയമില്ലെന്ന് വരലക്ഷ്മി തുറന്നടിച്ചിരുന്നു

Top