വാരാണസിയില്‍ ഇനിമുതല്‍ മദ്യത്തിനും മാംസാഹാരത്തിനും നിരോധനം…

വാരാണസി: വാരാണസിയില്‍ ക്ഷേത്രങ്ങള്‍ക്ക് കാല്‍കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യത്തിനും മാംസത്തിനും പൂര്‍ണനിരോധനമേര്‍പ്പെടുത്തി. തീര്‍ഥാടനകേന്ദ്രമായതിന്റെ പേരിലാണ് വാരണാസിയില്‍ ഈ നടപടി കൊണ്ടുവരുന്നത്.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വാരാണസി, വൃന്ദാവന്‍, അയോധ്യ, ചിത്രകൂട്, ദേവ്ബന്ധ്, ദേവശരീഫ്, നൈമിഷാരണ്യ മിശ്രിഖ് എന്നിവടങ്ങളില്‍ മദ്യത്തിനും മാംസാഹാരത്തിനും നിരോധനമേര്‍പ്പെടുത്തുമെന്ന് ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു. വാരാണസിയിലെ കാശി വിശ്വനാഥക്ഷേത്രം, മഥുരയില്‍ കൃഷ്ണന്റെ ജന്മസ്ഥലം, അലഹാബാദിലെ ത്രിവേണീസംഗമം എന്നിവിടങ്ങളില്‍ മദ്യത്തിനു നിരോധനമേര്‍പ്പെടുത്താന്‍ എക്‌സൈസ് വകുപ്പിനു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

രണ്ടുദിവസം മുന്‍പ് ക്ഷേത്രങ്ങള്‍ക്കു സമീപം മദ്യ, മാംസാദികള്‍ പൂര്‍ണമായും നിരോധിച്ചുകൊണ്ട് വാരാണസി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രസ്താവനയിറക്കിയിരുന്നു. രാജ്യത്തിന്റെ ആത്മീയതലസ്ഥാനം എന്നാണ് വാരാണസി അറിയപ്പെടുന്നത്.

Top