വാരണാസി: ബനാറസ് സര്‍വ്വകലാശാലയില്‍ നിന്ന് രാജീവ് ഗാന്ധിയുടെ പേര് നീക്കം ചെയ്യാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം. സര്‍വകലാശാലയ്ക്ക് രാജീവ് ഗാന്ധി ഒരു സംഭാവനയും നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ പ്രതിഷേധം.
സര്‍വ്വകലാശാല ക്യാംപസിലെ സൗത്ത് ബ്ലോക്കാണ് രാജീവ് ഗാന്ധി ബ്ലോക്കെന്ന പേരില്‍ അറിയപ്പെടുന്നത്. എന്നാല്‍ ഡല്‍ഹി സര്‍വ്വകലാശാലയിലും നോര്‍ത്ത്‌സൗത്ത് ബ്ലോക്കുകളുണ്ടെന്നും ഇവിടെ മാത്രം ഈ പേര് ചേരുന്നില്ലെന്നുമാണ് ബിഎച്ച്യു കോര്‍ട്ട് വാദിക്കുന്നത്.
സര്‍വകലാശാല അധികൃതരുടെ ഈ തീരുമാനത്തിനെതിരെ എന്ത് വന്നാലും എതിര്‍ക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കലാണ് നടത്തുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. 2006ല്‍ അന്നത്തെ മാനവ വിഭവ ശേഷി മന്ത്രിയായിരുന്ന അര്‍ജുന്‍ സിങാണ് സൗത്ത് ബ്ലോക്കിന് രാജീവ് ഗാന്ധി എന്ന് പേരിട്ടത്.