കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ കക്ഷി ചേരാനുള്ള ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ ഉപഹര്‍ജി ഹൈക്കോടതി തള്ളി. കേസുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന യാതൊരു രേഖയും ഹാജരാക്കാന്‍ രാധാകൃഷ്ണന് കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.
സിബിഐ അന്വേഷണം വേണമെന്ന ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ ഹര്‍ജിയിലാണ് ഉപഹര്‍ജി നല്‍കിയിരുന്നത്. എഎന്‍ രാധാകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ചത് രാഷ്ട്രീയ പ്രേരിതമെന്ന് കോടതി പറഞ്ഞു. ശ്രീജിത്ത് ബിജെപിക്കാരനാണെന്ന് എഎന്‍ രാധാകൃഷ്ണനും അല്ലെന്ന് അഖിലയും കോടതിയെ അറിയിച്ചു. ശ്രീജിത്തിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമുണ്ടായിരുന്നില്ലെന്ന് അഖില പറഞ്ഞു.