കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പൊലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി. പൊലീസിനെതിരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
കേസില്‍ പ്രതിസ്ഥാനത്ത് പൊലീസാണ്. അതിനാല്‍ പൊലീസ് തന്നെ കേസ് അന്വേഷണം നടത്തുന്നത് ഉചിതമാണോ എന്ന് കോടതി ചോദിച്ചു. സുപ്രീം കോടതിയുടെ മുന്‍ ഉത്തരവ് ചൂണ്ടിക്കാണിച്ചാണ് പരാമര്‍ശം.
കേസ് പരിഗണിക്കുന്നത് അടുത്ത മാസം നാലാം തിയതിയിലേക്ക് മാറ്റി. അന്ന് സംസ്ഥാന സര്‍ക്കാരും സിബിഐയും കേസില്‍ നിലപാട് അറിയിക്കണം.