വരാപ്പുഴ: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ 4 പൊലീസുകാര്‍ കൂടി പ്രതികള്‍. വരാപ്പുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ജയാനന്ദന്, സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ സുനില്‍ ബേബി, സുനില്‍കുമാര്‍, ശ്രീരാജ് എന്നിവരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. ഇവരെ പ്രതി ചേര്‍ത്ത വിവരം പറവൂര്‍ മജിസ്ട്രേറ്റ് കോടതിയെ പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
അവധിയിലായിരുന്ന എസ്ഐ ദീപക് സ്റ്റേഷനിലെത്തിയാണ് ശ്രീജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് അന്വേഷണ സംഘം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. എന്നാല്‍ കേസിലെ നിര്‍ണായകമായ എട്ട് സാക്ഷികളുടെ മൊഴി രേഖപ്പെടുത്താന്‍ എറണാകുളം സിജെഎം കോടതി അന്വേഷണ സംഘത്തിന് അനുമതി നല്കി. ഇവരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും.