വരാപ്പുഴ കസ്റ്റഡി മരണം; പൊലീസിനെ പ്രതിയാക്കി ഹൈക്കോടതി രജിസ്ട്രാറുടെ റിപ്പോര്‍ട്ട്

Sreejith-

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതി രജിസ്ട്രാറുടെ റിപ്പോര്‍ട്ട് പുറത്ത്. ശ്രീജിത്തിനെ ഹാജരാക്കിയപ്പോള്‍ മജിസ്‌ട്രേറ്റ് കാണാന്‍ വിസമ്മതിച്ചുവെന്ന പൊലീസിന്റെ പരാതിയിലാണ് ഹൈക്കോടതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

സംഭവത്തില്‍ പറവൂര്‍ മജിസ്‌ട്രേറ്റിനു വീഴ്ച പറ്റിയിട്ടില്ലെന്നും ശ്രീജിത്തിനെ കാണാന്‍ മജിസ്‌ട്രേറ്റ് വിസമ്മതിച്ചു എന്ന കാര്യം തെറ്റാണെന്നും മജിസ്‌ട്രേറ്റിനെ ഫോണില്‍ വിളിക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വീഴ്ച പൊലീസിന്റേതാണെന്നും ഹൈക്കോടതി രജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Top