വരാപ്പുഴ കസ്റ്റഡി മരണം; മുന്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ ചോദ്യം ചെയ്തു

av george

വരാപ്പുഴ: വരാപ്പുഴയില്‍ കസ്റ്റഡി മരണക്കേസില്‍ ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തു. ആര്‍ടിഎഫിനെ മാത്രമായി വാരാപ്പുഴയ്ക്ക് വിട്ടിട്ടില്ലെന്നും ക്രമസമാധാനപാലനം ഉറപ്പാക്കുന്നതിനായാണ് കൂടുതല്‍ പൊലീസുകാരെ വരാപ്പുഴയ്ക്ക് അയച്ചതെന്നും എ.വി ജോര്‍ജ് പറഞ്ഞു.

തുടര്‍ന്ന് എ.വി ജോര്‍ജിന്റെയും ഉദ്യോഗസ്ഥരുടെയും ഫോണ്‍ രേഖകള്‍ പരിശോധിക്കുകയാണ്. ആര്‍ടിഎഫ് രൂപീകരിച്ചത് നിയമപ്രകാരമല്ലെങ്കില്‍ എ.വി ജോര്‍ജിനെതിരെ വകുപ്പ്തല നടപടി ഉണ്ടാകുന്നതാണ്.

Top