വരാപ്പുഴയില്‍ കസ്റ്റഡി മരണം; ശ്രീജിത്തിനെ പരിശോധിച്ച ഡോക്ടര്‍ക്കെതിരെ ഭാര്യ അഖില

SREEJITH-MURDER

വാരാപ്പുഴ: വരാപ്പുഴയില്‍ കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിത്തിന് മെഡിക്കല്‍ പരിശോധന നടത്തിയ ഡോക്ടര്‍ക്കെതിരെ ഭാര്യ അഖില. പറവൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍, ശ്രീജിത്തിനെ പരിശോധിച്ചില്ലെന്നാണ് അഖില പറയുന്നത്. മജിസ്‌ട്രേറ്റിന് മുമ്പില്‍ പൊലീസിന് അനുകൂലമായ മൊഴിയാണ് ഡോക്ടര്‍ നല്‍കിയതെന്നും അഖില പറഞ്ഞു.

മുമ്പ് ഉണ്ടായ പരുക്കാണെന്ന തരത്തിലായിരുന്നു ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നും, ശരിയായ രീതിയില്‍ ശ്രീജിത്തിനെ ലേഡി ഡോക്ടര്‍ പരിശോധിച്ചിരുന്നില്ലെന്നും, പരിശോധിച്ചിരുന്നെങ്കില്‍ ശ്രീജിത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നെന്നും അഖില വ്യക്തമാക്കി. ഡോക്ടര്‍ക്കെതിരെ നടപടി എടുക്കണമെന്നും അഖില ആവശ്യപ്പെട്ടു.

Top