കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസ് അന്വേഷിക്കുന്ന സംഘത്തെ പൊലീസ് ക്ലബ്ബില്‍ നിന്ന് കുടിയിറക്കി. പകരം അനുവദിച്ച പറവൂരിലെ ഓഫീസ് അന്വേഷണ സംഘം ഏറ്റെടുത്തില്ല. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് കളമശേരി എ.ആര്‍ ക്യാമ്പിലാണ്. പ്രതികളായ പൊലീസുകാരുടെ താവളം കൂടിയാണ് എ.ആര്‍ ക്യാമ്പ്. അന്വേഷണത്തിന് അവശ്യമായ സ്വകാര്യതയും സൗകര്യങ്ങളുമില്ലാതെയാണ് അന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നത്.