കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണ കേസിലെ നാലാം പ്രതിയായ എസ്.ഐ ദീപകിന്റെ ജാമ്യഹര്‍ജി ഹൈകോടതി ഇന്ന് വിധി പറഞ്ഞേക്കും. ശ്രീജിത്തിനെ മര്‍ദിച്ചതിലും മരണത്തിലും തനിക്ക് പങ്കില്ലെന്നും സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ആയതിന്റെ പേരിലും തന്നെ കേസില്‍ ബലിയാടാക്കുകയാണെന്നും വ്യക്തമാക്കി നല്‍കിയ ഹര്‍ജി പ്രോസിക്യുഷന്റെ വിശദീകരണം കൂടി കേട്ട ശേഷമാണ് വിധി പറയുന്നത്.
ഏപ്രില്‍ 24 മുതല്‍ ഹര്‍ജിക്കാരന്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ശ്രീജിത്ത് ഉള്‍പ്പെടെയുള്ള പ്രതികളെ ദീപക്ക് മര്‍ദിച്ചതായി കൂടെ കസ്റ്റഡിയിലുണ്ടായിരുന്നവരടക്കം എട്ട് പേര്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു.