കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജിനെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. കേസില്‍ എസ്പിക്ക് വീഴ്ച്ച പറ്റിയുട്ടുണ്ടെന്നും ആര്‍ടിഎഫ് പ്രവര്‍ത്തിച്ചത് ഡിജിപിയുടെ ഉത്തരവില്ലാതെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എ.വി ജോര്‍ജിന്റെ വീഴ്ച്ചകള്‍ വിശദീകരിച്ച് അന്വേഷണ സംഘം റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി. എ.വി.ജോര്‍ജിനെതിരെ വകുപ്പ്തല നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.
ശ്രീജിത്തിനെ പിടികൂടുന്നതിന് എസ്.പി.യുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ആര്‍.ടി.എഫ്. സ്‌ക്വാഡിന് നിര്‍ദേശം നല്‍കിയത് എ.വി. ജോര്‍ജാണെന്ന് വിവിധ തലങ്ങളിലുള്ള ചോദ്യം ചെയ്യലില്‍ വ്യക്തമായിരുന്നു. പറവൂര്‍ സി.ഐ.യായിരുന്ന ക്രിസ്പിന്‍ സാമും എസ്.പി.യുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിച്ചതെന്ന് അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ട്.