കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിക്കാനിടയായ സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിലുള്ള ലോംഗ് മാര്‍ച്ച് ആരംഭിച്ചു. വരാപ്പുഴയില്‍ കൊച്ചി റേഞ്ച് ഐജിയുടെ ഓഫീസിലേക്കാണ് മാര്‍ച്ച്.
ശ്രീജിത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കണം, ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. ഇന്ന് വൈകുന്നേരം അഞ്ചോടെ ഐജി ഓഫീസിന് മുന്നില്‍ എത്തുന്ന രീതിയിലാണ് മാര്‍ച്ച് ക്രമീകരിച്ചിരിക്കുന്നത്.