കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ പ്രതികളാകും. സിഐ മുതല്‍ ആര്‍ടിഎഫുകാര്‍ വരെ പ്രതികളാകുമെന്നാണ് സൂചന. സംഭവത്തില്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്തിരുന്നു. പിടികൂടുമ്പോള്‍ മര്‍ദ്ദിച്ചതിന് അര്‍ടിഎഫിനെതിരെ കൊലക്കുറ്റം ചുമത്തും. എന്നാല്‍ റൂറല്‍ എസ്പിയെ കേസില്‍ ഉള്‍പ്പെടുത്തേണ്ടെന്നാണ് തീരുമാനം.
ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്തതിന്റെ ഉത്തരവാദിത്വം സിഐയ്ക്കാണ്. മരണകാരണമായ മര്‍ദ്ദനം എവിടെ വെച്ചെന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. കേസില്‍ ആദ്യ അറസ്റ്റ് വൈകില്ലെന്നാണ് സൂചന.
വാസുദേവന്റെ സഹോദരന്‍ ഗണേശന്‍ നല്‍കിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ശ്രീജിത്തിനെ പൊലീസ് പിടിച്ചത്. കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍ക്ക് സ്ഥലപരിചയം ഉണ്ടായിരുന്നില്ല. ആക്രമണം നടക്കുമ്പോള്‍ ശ്രീജിത്ത് സ്വന്തം വീട്ടിലായിരുന്നെന്ന് സഹോദരനും മൊഴി നല്‍കിയിരുന്നു.