അമല്‍ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രം വരത്തന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പോസ്റ്ററില്‍ ഐശ്വര്യ ലക്ഷ്മിയാണ് പ്രിയയുടെ വേഷത്തിലെത്തുന്നത്. അന്‍വര്‍ റഷീദും നസ്രിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ആദ്യത്തെ ലുക്കിലെ ഫഹദിനെപ്പോലെ അല്‍പം സീരിയസ് ലുക്കില്‍ തന്നെയാണ് ഐശ്വര്യയും രണ്ടാമത്തെ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പശ്ചാത്തലത്തില്‍ ഫഹദിന്റെ ബാക്ക് ഇമേജും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. ലിറ്റില്‍ സ്വയമ്പാണ് കാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും ശ്യാം സംഗീതവും നിര്‍വഹിക്കുന്നു. സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.