തിരുവനന്തപുരം: കോണ്‍ഗ്രസിന് മൃദുഹിന്ദുത്വ സമീപനമുണ്ടായിരുന്നെന്ന് ജനതാദള്‍ യു നേതാവ് വര്‍ഗീസ് ജോര്‍ജ്ജ്. ബിജെപിയും വെള്ളാപ്പള്ളിയും ഉയര്‍ത്തിയ വര്ഗീയപ്രചരണങ്ങളെ നേരിടാന്‍ കോണ്ഗ്രസിന്കഴിഞ്ഞില്ലെന്ന് സോണിയാഗാന്ധിയെ അറിയിച്ചതായും വര്‍ഗീസ് ജോര്‍ജ്ജ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്ത് വര്‍ഗീയതയെ ശക്തമായി എതിര്‍ക്കുന്നവരുമായി രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കുമെന്നും വര്‍ഗീസ് ജോര്‍ജ്ജ് പറഞ്ഞു. മൃദുഹിന്ദുത്വസമീപനം പരാജയത്തിന്റെ ഒരു കാരണമാണെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദും പറഞ്ഞു. എന്നാല്‍ ഇടതുപക്ഷത്തിന്റേതിന് ഒത്തുള്ള വാക്യമാണ് ഇതെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി സുരേഷ് ബാബു മറുപടി നല്കി.