വിവിധ ഗ്രൂപ്പുകളും കോണ്‍ടാക്റ്റ്‌സുകളുമായി ആശയവിനിമയം നടത്തുന്നതിനുളള പുതിയ വഴിയുമായി വാട്ട്‌സ് ആപ്പ്. കോണ്‍ടാക്റ്റ്‌സ് ലിസ്റ്റിലുളള വിവിധ ആളുകളുമായി ആശയവിനിമയം നടത്തുന്നതിന് ഗ്രൂപ്പിന് രൂപം നല്‍കാതെ തന്നെ സാധ്യമാകുന്ന മാര്‍ഗമാണ് വാട്ട്‌സ്ആപ്പില്‍ വരുന്നത്. ഉദാഹരണത്തിന് ഗുഡ് മോര്‍ണിങ് സന്ദേശം അയക്കുന്നതിന് വാട്ട്‌സ് ആപ്പില്‍ ലഭ്യമായ ബ്രോഡ്കാസ്റ്റ് ലിസ്റ്റ് പ്രവര്‍ത്തനക്ഷമമാക്കിയാല്‍ മാത്രം മതി.
ബ്രോഡ്കാസ്റ്റ് ലിസ്റ്റിന് രൂപം നല്‍കിയാല്‍ ഒരേ സമയം 256 പേര്‍ക്ക് വരെ ആശയം കൈമാറാന്‍ കഴിയും. ഇതിന് ഒരു കാര്യം മാത്രം ഉറപ്പുവരുത്തിയാല്‍ മതി. ഫോണ്‍ബുക്കില്‍ നമ്പറുകള്‍ എല്ലാം സ്റ്റോര്‍ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് മാത്രം.
വാട്ട്‌സ് ആപ്പില്‍ ചാറ്റ് പേജില്‍ മുകളില്‍ ക്രമീകരിച്ചിരിക്കുന്ന മൂന്ന് ഡോട്ടുകള്‍ തെരഞ്ഞെടുക്കുക. ഇതില്‍ ന്യൂ ബ്രോഡ്കാസ്റ്റ് എന്ന ഓപ്ഷന്‍ കാണാം. ഇത് തെരഞ്ഞെടുത്ത ശേഷം പേരുകള്‍ നല്‍കുക. ഈ വിധം ന്യൂ ബ്രോസ്‌കാസ്റ്റ് ലിസ്റ്റിന് രൂപം നല്‍കി സന്ദേശങ്ങള്‍ സുഗമമായി കൈമാറാമെന്ന് വാട്ട്‌സ് ആപ്പ് സാക്ഷ്യപ്പെടുത്തുന്നു.