തിരുവനന്തപുരം: വര്‍ക്കല ഫ്‌ലോട്ടിങ് ബ്രിഡ്ജ് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ബീച്ച് ടൂറിസം ഏതു വിധേനയും നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ഫ്‌ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാവക്കാട് ഫ്‌ലോട്ടിങ് ബ്രിഡ്ജ് ഇന്നും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ലോബിയല്ല, എന്ത് വന്നാലും കേരളത്തില്‍ ബീച്ച് ടൂറിസം നടപ്പിലാക്കും. വര്‍ക്കല ടൂറിസത്തിന് വേണ്ടി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിഎന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ കടലോര ജില്ലകളിലും ഫ്‌ലോട്ടിങ് ബ്രിഡ്ജ് ആരംഭിക്കും. കേരളത്തെ ബീച് ടൂറിസം, വാട്ടര്‍ സ്‌പോര്‍ട്‌സ് അവസരങ്ങളെ തടസപ്പെടുത്താന്‍ ചില ലോബികള്‍ ശ്രമിക്കുന്നു. ഇത്തരം കുപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
100 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമുള്ള വര്‍ക്കല പാലത്തിന് ഇരുവശങ്ങളിലും തൂണുകളുമുണ്ട്. പാലം അവസാനിക്കുന്നിടത്ത് 11 മീറ്റര്‍ നീളവും ഏഴ് മീറ്റര്‍ വീതിയുമുള്ള ഒരു പ്ലാറ്റ്‌ഫോം ഉണ്ട്. ഇവിടെനിന്ന് സന്ദര്‍ശകര്‍ക്ക് കടല്‍ക്കാഴ്ചകള്‍ ആസ്വദിക്കാം. ഒരേസമയം 100 സന്ദര്‍ശകര്‍ക്ക് ബ്രിഡ്ജില്‍ പ്രവേശിക്കാം. രാവിലെ 11 മുതല്‍ വൈകുന്നേരം 5 വരെയാണ് പ്രവേശനം.