തിരുവനന്തപുരം: വര്‍ക്കലയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. വര്‍ക്കലയ്ക്കും ഇടവയ്ക്കും ഇടയിലാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്.
ഇതേതുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. പ്രശ്നം പരിഹരിച്ച് ഉടന്‍തന്നെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.