രേണു രാജ് താരമായപ്പോൾ . . . മറ്റൊരു ഐ.എ.എസുകാരിക്ക് വീണ്ടും തിരിച്ചടി ! !

.എ.എസുകാര്‍ വാഴ്ത്തപ്പെടുകയും പൊതു പ്രവര്‍ത്തകര്‍ പ്രതിരോധത്തിലാകുകയും ചെയ്യുന്ന പുതിയ കാലമാണിത്.

മുന്നാര്‍ സബ് കളക്ടര്‍ രേണു രാജ് ജനങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ഹീറോ ആകുമ്പോള്‍ തലസ്ഥാനത്തെ പാട്ട് പാടുന്ന ഐ.എ.എസുകാരിക്ക് വീണ്ടും താളം തെറ്റിയിരിക്കുകയാണ്.

തിരുവനന്തപുരം സബ് കളക്ടറായിരിക്കെ ദിവ്യ എസ് അയ്യര്‍ നിയമവിരുദ്ധമായി പതിച്ചു നല്‍കിയ ഭൂമി ഏറ്റെടുത്ത് പൊലീസ് സ്റ്റേഷനു നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്.

ശബരിനാഥ് എം.എല്‍.എയുടെ ഭാര്യയായ ദിവ്യ ഭൂമി പതിച്ച് നല്‍കിയത് കോണ്‍ഗ്രസ്സ് കുടുംബത്തിനായിരുന്നു എന്ന് ചൂണ്ടിക്കാട്ടി സി.പി.എം ശക്തമായി രംഗത്ത് വന്നിരുന്നു.

വര്‍ക്കല അയിരൂരില്‍ വില്ലിക്കടവ് പാരിപ്പള്ളി സംസ്ഥാന പാതയോട് ചേര്‍ന്നുള്ള 27 സെന്റ് സ്ഥലമാണ് അയിരൂര്‍ പൊലീസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിന് നല്‍കുന്നത്.

അയിരൂര്‍ വില്ലേജില്‍ വില്ലിക്കടവ് പാലത്തിന് സമീപം സ്വകാര്യവ്യക്തി വര്‍ഷങ്ങളായി കൈയേറിയ രണ്ട് കോടിയോളം വിലപിടിപ്പുള്ള ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് റവന്യൂ അധികൃതര്‍ മുമ്പ് കണ്ടെത്തിയിരുന്നു. ഈ ഭൂമിയാണ് കോണ്‍ഗ്രസ് കുടുംബാംഗമായ അയിരൂര്‍ പുന്നവിള വീട്ടില്‍ എം ലിജിക്ക്, ദിവ്യ എസ് അയ്യര്‍ പതിച്ചു കൊടുത്തത്.

ദിവ്യയുടെ ഭര്‍ത്താവ് കെ എസ് ശബരീനാഥന്‍ എംഎല്‍എയുടെ അടുപ്പക്കാരാണ് ലിജിയുടെ കുടുംബമെന്നാണ് സിപിഎം ആരോപിച്ചിരുന്നത്. സംഭവം വന്‍ വിവാദമായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ദിവ്യയെ സബ് കലക്ടര്‍ സ്ഥാനത്തുനിന്നു മാറ്റുകയും തുടര്‍ന്ന് ഭൂമി കൈമാറ്റം റദ്ദാക്കുകയും ചെയ്തിരുന്നു.

2017ല്‍ വര്‍ക്കല തഹസില്‍ദാര്‍,പുറമ്പോക്കാണെന്ന് കണ്ടെത്തി ഏറ്റെടുത്ത ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് ലിജി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ദിവ്യ ഈ കേസില്‍ ഇടപെട്ടിരുന്നത്. തുടക്കത്തില്‍ സബ് കലക്ടര്‍ കേസില്‍ കക്ഷിയായിരുന്നില്ല. എന്നാല്‍, ഒക്ടോബര്‍ 31ന് സമര്‍പ്പിച്ച പ്രത്യേക അപേക്ഷ പ്രകാരം ഇവര്‍ ആറാംകക്ഷിയായി ചേര്‍ന്നു. ആര്‍ഡിഒ കൂടിയായ സബ്കലക്ടര്‍ വിഷയം പരിശോധിച്ച് തീര്‍പ്പാക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് ഫെബ്രുവരി 28ന് സബ് കലക്ടര്‍ ഏകപക്ഷീയമായി തെളിവെടുപ്പ് നടത്തി. ഭൂമി ഏറ്റെടുത്ത വര്‍ക്കല തഹസില്‍ദാര്‍, സര്‍ക്കാരിലേക്കുചേര്‍ത്ത അയിരൂര്‍ വില്ലേജ് ഓഫീസര്‍, കക്ഷികളായ ഇലകമണ്‍ പഞ്ചായത്ത് അധികൃതര്‍ എന്നിവരെ അറിയിക്കാതെയായിരുന്നു തെളിവെടുപ്പ്.

ലിജി നല്‍കിയ അപേക്ഷയില്‍ വര്‍ക്കല ഭൂരേഖ
തഹസില്‍ദാരാണ് അപ്പീല്‍ പ്രതി. എന്നാല്‍, പ്രതിയെപ്പോലും തെളിവെടുപ്പ് അറിയിച്ചിരുന്നില്ല. പരാതിക്കാരി ലിജിയും അഭിഭാഷകനും മാത്രമാണ് തെളിവുനല്‍കാന്‍ ഹാജരായത്. തുടര്‍ന്നായിരുന്നു ഭൂമി പതിച്ച് നല്‍കിയിരുന്നത്.

സര്‍ക്കാര്‍ രേഖകള്‍ പരിശോധിക്കാതെ ഭൂമി പതിച്ച് നല്‍കിയ നടപടിക്കെതിരെ വി ജോയി എംഎല്‍എയാണ് ആദ്യം രംഗത്ത് വന്നത്. തുടര്‍ന്നായിരുന്നു അന്വേഷണവും സ്റ്റേയുമെല്ലാം അരങ്ങേറിയത്.പരാതിയെ തുടര്‍ന്ന് കളക്ടര്‍ നേരിട്ട് നടത്തിയ പരിശോനയിലാണ് ധാനം ചെയ്തത് സര്‍ക്കാര്‍ ഭൂമി ആണെന്ന് വ്യക്തമായത്. ഇത് സബ്ബ് കളക്ടര്‍ക്ക് വന്‍ തിരിച്ചടിയായി മാറി.

ഇപ്പോള്‍ സര്‍ക്കാര്‍ ഈ ഭൂമിയില്‍ പൊലീസ് സ്റ്റേഷന്‍ പണിയാന്‍ തീരുമാനിച്ചത് മറ്റൊരു പ്രഹരമാണ്. പ്രത്യേകിച്ച് മൂന്നാര്‍ സബ്‌ കളക്ടര്‍ രേണു രാജ് താരമായി വിലസുന്ന ഈ സാഹചര്യത്തില്‍.

Top