ന്യൂഡല്‍ഹി : പലതരം ഫിലിം പ്രെമോഷനുകള്‍ ഇന്ന് നടക്കുന്നുണ്ട്. അത്തരം ഒരു പ്രെമോഷന്റെ ഭാഗമായി തന്റെ പുതിയ ചിത്രം സൂയ് ധാഗയ്ക്കു വേണ്ടി വരുണ്‍ അല്പം വ്യത്യസ്തമായി ചെയ്തിരിക്കുകയാണ്. മുംബൈയിലെ ഒരു ലോക്കല്‍ ബാര്‍ബര്‍ ഷോപ്പിലേക്ക് പോവുകയും അവിടെ തന്റെ പുതിയ ചിത്രത്തിന്റെ ലുക്കില്‍ മുടി വെട്ടുവാന്‍ ആവശ്യപ്പെടുകയും ചെയ്തു താരം.
Mauji ki mooch ?? bhi hai made in India ? #SuiDhaagaMadeInIndia @yrf @SuiDhaagaFi pic.twitter.com/e0lLo5qEFH
— Varun Dhawan (@Varun_dvn) June 18, 2018
ബാര്‍ബര്‍ ഷോപ്പിലേക്ക് പോകുന്ന വീഡിയോ താരം തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. മുംബൈ വെസ്റ്റേണ്‍ സബര്‍ബിലെ ഭാരത് സലൂണിലാണ് വരുണ്‍ സൈക്കിള്‍ ചവിട്ടി പോയത്. മഹാത്മാഗാന്ധിയുടെ മേക്ക് ഇന്‍ ഇന്ത്യ എന്ന പ്രത്യയശാസ്ത്രത്തിന്റെ പ്രചോദനം ഉള്‍ക്കൊണ്ടാണ് സൂയ് ധാഗ നിര്‍മിച്ചിരിക്കുന്നത്.
യഷ് രാജ് ഫിലിംസ് ഒരുക്കുന്ന ചിത്രത്തില്‍ വരുണ്‍ ധവാന്‍ അനുഷ്‌ക ശര്‍മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.