ലക്‌നൗ: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സംഭാവനകളെ വാനോളം പുകഴ്ത്തി വരുണ്‍ ഗാന്ധി രംഗത്ത്.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി നെഹ്‌റു രാജാവിനെ പോലെ ആര്‍ഭാട ജീവിതമാണ് നയിച്ചതെന്നാണ് ചിലര്‍ കരുതുന്നത്. എന്നാല്‍ അവര്‍ക്ക് അറിയാത്തത് ചിലതുണ്ട് 15 വര്‍ഷത്തിലധികം ജയില്‍വാസം അനുഭവിച്ചാണ് അദ്ദേഹം പ്രധാനമന്ത്രി പദത്തില്‍ വരെ എത്തിയത് എന്നുകൂടി ഓര്‍ക്കണം.
ഇന്ന് ആരെങ്കിലും എന്നോട് ചോദിക്കുകയാണ് ‘നിങ്ങള്‍ ജയിലില്‍ കിടക്കൂ, 15 വര്‍ഷം കഴിഞ്ഞ് നിങ്ങളെ പ്രധാനമന്ത്രിയാക്കാം എന്ന് പറഞ്ഞാല്‍ ക്ഷമിക്കണം അത് ബുദ്ധിമുട്ടാണ് എന്നായിരിക്കും എന്റെ മറുപടിയെന്ന് വരുണ്‍ പറഞ്ഞു.
ലക്‌നൗവില്‍ നടന്ന യുവജനസംഗമത്തില്‍ പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബി.ജെ.പി എം.പി കൂടിയായ വരുണ്‍ ഗാന്ധി
നെഹ്‌റു തന്റെ ജീവിതവും കുടുംബവും എല്ലാം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ത്യജിച്ചു ഏന്ന വസ്തുത യുവാക്കള്‍ എന്ന നിലയില്‍ മനസ്സിലാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്. അങ്ങനെ നേടിയെടുത്ത സ്വാതന്ത്ര്യം നാം പാഴാക്കരുത്.
സ്വാതന്ത്ര്യ സമരപോരാട്ടത്തില്‍ ചിത്തരഞ്ജന്‍ ദാസും നെഹ്‌റുവും ആശയപരമായി ഒരു ഭാഗത്തും ലാലാ ലജ്പത് റായി മറുഭാഗത്തുമായിരുന്നു. അവരുടെ ആശയങ്ങള്‍ തീര്‍ത്തും വ്യത്യസ്തമായിരുന്നു.
ഇന്നോ രാഷ് ട്രീയക്കാരുടെ പ്രത്യയശാസ്ത്രമെന്താണെന്ന് നിങ്ങള്‍ക്ക് നെഞ്ചത്ത് കൈവച്ച് മറുപടി പറയാന്‍ കഴിയുമോ. മുമ്പൊക്കെ 100 പുസ്തകവും ലേഖനങ്ങളും എഴുതി പക്വതവരാതെ രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഒരാള്‍ യോഗ്യനാകില്ലായിരുന്നു.
ഇന്നതാണോ സ്ഥിതിവരുണ്‍ ചോദിച്ചു
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ 82 ശതമാനം യുവാക്കളും രാഷ്ട്രീയ പാരമ്പര്യമുള്ളവരാണ്. എന്റെ പേര് ഫിറോസ് വരുണ്‍ ഗാന്ധി എന്നാണ്. അതിന് പകരം എന്റെ പേര് ഫിറോസ് വരുണ്‍ അഹമ്മദ് എന്നോ തിവാരിയെന്നോ സിങ്ങെന്നോ പ്രസാദ് എന്നായിരുന്നെങ്കില്‍ നിങ്ങളെ പോലെ ഞാനും ഒരു കേള്‍വിക്കാരന്‍ മാത്രമായിരുന്നേനെ എന്നും അദ്ദേഹം പറഞ്ഞു.