സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നല്‍കിയ വിലപ്പെട്ട ഉപദേശത്തെക്കുറിച്ച് വെളിപ്പെടുത്തി വരുണ്‍ ആരോണ്‍

മുംബൈ: ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തിയപ്പോള്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നല്‍കിയ വിലപ്പെട്ട ഉപദേശത്തെക്കുറിച്ച് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ പേസര്‍ വരുണ്‍ ആരോണ്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ മുംബൈ ടെസ്റ്റില്‍ അരങ്ങേറിയ തനിക്ക് 21 ഓവര്‍ പന്തെറിഞ്ഞിട്ടും വിക്കറ്റൊന്നും വീഴ്ത്താനാവാതെ നിരാശനായപ്പോഴാണ് സച്ചിന്‍ ഉപദേശവുമായി എത്തിയതെന്നും വരുണ്‍ ആരോണ്‍ പറഞ്ഞു.

മര്‍ലോണ്‍ സാമുവല്‍സിന്റെയും വിക്കറ്റ് എടുക്കേണ്ടതായിരുന്നു. പക്ഷെ ആ ക്യാച്ച് കൈവിട്ടു. ആ വിക്കറ്റ് കൂടി കിട്ടിയിരുന്നെങ്കില്‍ ധോണി ചിലപ്പോള്‍ എനിക്ക് ഒരോവര്‍ കൂടി തരുമായിരുന്നു. ഒരുപക്ഷെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ തന്നെ 5 വിക്കറ്റും കിട്ടിയേനെ. സച്ചിന്‍ നല്‍കിയ പ്രചോദനമായിരുന്നു എല്ലാറ്റിനും കാരണമായത്. ഇത്തരം ചെറിയ കാര്യങ്ങള്‍ ഒരു കളിക്കാരന്റെ കരിയര്‍ തന്നെ മാറ്റിമറിക്കുമെന്നതിന് ഉദാഹരണമായിരുന്നു അതെന്നും ആരോണ്‍ പറഞ്ഞു. ഇന്ത്യക്കായി ഒമ്പത് ടെസ്റ്റുകളില്‍ നിന്ന് 18 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള 34കാരനായ ആരോണ്‍ കഴിഞ്ഞ വര്‍ഷമാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

അപ്പോള്‍ സച്ചിന്‍ എന്നോട് പറഞ്ഞത്, നിനക്ക് അറിയാമോ ലോകകപ്പ് നേടാന്‍ ഞാന്‍ കാത്തിരുന്നത് 22 വര്‍ഷമാണ്. അതുകൊണ്ട് നിനക്ക് ആദ്യ വിക്കറ്റ് എടുക്കാന്‍ 21 ഓവര്‍ കാത്തിരിക്കാന്‍ പറ്റില്ലേ, അതൊന്നും ഒരു പ്രശ്‌നമല്ല. നീ ആദ്യം ഭൂമിയിലേക്ക് ഇറങ്ങി വാ, എന്നിട്ട് പന്തെറിയൂ എന്ന് സച്ചിന്‍ പറഞ്ഞു. സച്ചിന്റെ ആ വാക്കുകള്‍ എനിക്ക് ആത്മവിശ്വാസം നല്‍കി. അടുത്ത പന്തില്‍ ഞാന്‍ 166 റണ്‍സെടുത്ത് ക്രീസില്‍ നില്‍ക്കുകയായിരുന്ന ഡാരന്‍ ബ്രാവോയെ പുറത്താക്കി. പിന്നാലെ കാള്‍ട്ടന്‍ ബോയെയും ഡാരന്‍ സമിയെയും വീഴ്ത്തി. സച്ചിന്റെ ചെറിയൊരു സംസാരം എന്നില്‍ വലിയ മാറ്റമാണുണ്ടാക്കിയത്.2011ല്‍ വാംഖഡെയിലെ ബാറ്റിംഗ് വിക്കറ്റില്‍ വിന്‍ഡീസ് മൂന്നോ നാലോ വിക്കറ്റ് നഷ്ടത്തില്‍ 500 ലേറെ റണ്‍സിലെത്തിയിരുന്നു. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ഞാന്‍ 21 ഓവര്‍ എറിഞ്ഞെങ്കിലും ഒരു വിക്കറ്റ് പോലും വീഴ്ത്താനാവാതെ നിരാശനായിരുന്നു. ആ സമയത്ത് ഞാന്‍ പന്തെറിയാന്‍ എത്തിയപ്പോള്‍ സച്ചിന്‍ മിഡ് ഓഫില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു. നിരാശനായി പന്തെറിയുന്ന എന്നെക്കണ്ട് സച്ചിന്‍ ചോദിച്ചു, എന്ത് പറ്റിയെന്ന്. ഞാന്‍ പറഞ്ഞു, 21 ഓവറുകള്‍ ഞാന്‍ പന്തെറിഞ്ഞു, പക്ഷെ ഒരു വിക്കറ്റ് പോലും വീഴ്ത്താനായില്ല. കരിയറില്‍ ഒരിക്കലും ഒരു വിക്കറ്റ് വീഴ്ത്താന്‍ ഇത്രയും ഓവറുകള്‍ എനിക്ക് എറിയേണ്ടി വന്നിട്ടില്ലെന്ന്. അതും എന്റെ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഇത് സംഭവിച്ചല്ലോ എന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ലെന്നും.

Top