അഭിനയം ഒരു കഠിനമായ ജോലിയാണ്. എന്നാൽ അതിനെയെല്ലാം മറികടക്കാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് വരുൺ ധവാൻ. അനുഷ്‌ക ശര്‍മ്മയും,വരുണ്‍ ധവാനും ഒന്നിക്കുന്ന പുതിയ ചിത്രമായ സുയി ദഹാഗയ്ക്ക് വേണ്ടി ശക്തമായ ചൂടിൽ വരുൺ ധവാൻ സൈക്കിൾ ചവിട്ടിയത് 10 മണിക്കൂറാണ്.
അനുഷ്‌ക ശര്‍മ്മയെയും പുറകിലിരുത്തിയാണ് വരുൺ ധവാൻ സൈക്കിൾ ചവിട്ടിയത്. മധ്യപ്രദേശിലെ ചന്ദേരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്.
മൗജി മംമ്തയെ സൈക്കിൾ സവാരിയക്ക് കൊണ്ടുപോയി എന്ന തലക്കെട്ടോടെ യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിലെ ഈ രംഗം യഷ് രാജ് ഫിലിംസ് തന്നെയാണ് പങ്കുവെച്ചത്.
വരുണും അനുഷ്‌കയും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് സൂയി ദഹാഗ. ശരത് കതാരിയ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം വ്യത്യസ്തമായ ഒരു പ്രണയ കഥയാണെന്നാണ് സൂചന.