ബോളിവുഡ് താരം വരുണ്‍ ധവാനും കാമുകി നടാഷ ധലാലുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത സ്വകാര്യ പാര്‍ട്ടിക്കിടെ വരുണിന്റെയും നടാഷയുടെയും മോതിരമാറ്റം നടന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
വരുണ്‍ ഈ വര്‍ഷം ഡിസംബറില്‍ വിവാഹിതനാകുമെന്ന വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. അതിനാല്‍ താരത്തിന്റെ പുതിയ സിനിമയുടെ സംവിധായകന്‍ റെമോ ഡിസൂസയോട് സിനിമ അടുത്ത വര്‍ഷത്തേക്ക് നീട്ടി വെക്കാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ആലിയ ഭട്ട് നായികയായി എത്തിയ ‘കലങ്ക്’ ആണ് താരത്തിന്റെ റിലീസായ ഏറ്റവും പുതിയ ചിത്രം. റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന ‘സ്ട്രീറ്റ് ഡാന്‍സര്‍ 3ഡി’ എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.