‘ഹാത്തി മേരി സാത്തി’യിൽ റാണ ദഗുബതിക്കൊപ്പം സൂപ്പർ താരം വരുൺ തേജ് എത്തുന്നു

Varun Tej

റാണ ദഗുബതിയുടെ പുതിയ ചിത്രം ഹാത്തി മേരി സാത്തിയിൽ തെലുങ്ക് സൂപ്പർ താരം വരുൺ തേജ് അഭിനയിക്കുന്നു. എന്നാൽ ചിത്രത്തിലെ താരത്തിന്റെ കഥാപാത്രത്തെ അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടില്ല.

സായി പല്ലവിക്കൊപ്പം അഭിനയിച്ച ഫിദയാണ് വരുൺ തേജയുടെ പുതിയ ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. റാണയ്ക്കും , വരുണിനും തുല്യമായ പ്രധാന്യം നൽകുന്ന കഥാപാത്രങ്ങളാണ് നൽകുന്നതെന്ന് സംവിധായകൻ പ്രഭു സോളമൻ പറഞ്ഞു.

ആനയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രമാണ് ഹാത്തി മേരി സാത്തി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തന്നെ തായ്‌ലൻഡിൽ ആരംഭിക്കും. ഇന്ത്യയിലുള്ള ചില തിരഞ്ഞെടുത്ത ലൊക്കേഷനുകളിൽ ചിത്രീകരണം നടത്തും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ദീപാവലിയ്ക്ക് ചിത്രം തീയേറ്ററുകളിൽ എത്തും.

Top