ഒമാന്‍: ഏഷ്യന്‍ സെയിലിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ജോഡിയായ വരുണ്‍ തക്കറിനും കെ.സി ഗണപതിക്കും സ്വര്‍ണം. ഒമാനിലെ അല്‍ മുസ്സന്ന സ്‌പോര്‍ട്സ് സിറ്റിയിലാണ് ചാമ്പ്യന്‍ഷിപ്പ് നടന്നത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സംഘത്തിന്റെ മൂന്നാം മെഡലാണിത്. 2018-ല്‍ സ്വര്‍ണവും 2019-ല്‍ വെള്ളിമെഡലുമായിരുന്നു സംഘം നേടിയത്.
ടോക്കിയോ ഒളിമ്പിക്സില്‍ 10 സ്ഥാനമാണ് സംഘത്തിനുണ്ടായിരുന്നത്. എന്നാല്‍ ആദ്യ പത്തില്‍ ഏഷ്യയില്‍ നിന്നുള്ള ഒരേയൊരു ടീം ഇവരുവരുമായിരുന്നു. നവംബര്‍ 16 മുതല്‍ 21 വരെ ഇതേ വേദിയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ വരുണും ഗണപതിയും മത്സരിക്കും.