ജയ്പൂര്‍: വസുന്ധര രാജെ സര്‍ക്കാര്‍ കോടികളുടെ അഴിമതി നടത്തിയെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഓരോ പദ്ധതികളുടെയും പേരില്‍ ലഭിച്ച തുക വകമാറ്റി ചെലവിച്ചെന്നും ബിജെപി സര്‍ക്കാരിന്റെ ധൂര്‍ത്തടിയില്‍ അന്വേഷണം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വസുന്ധരാ രാജെ സര്‍ക്കാറിന്റെ പല നടപടികളും സംസ്ഥാനത്തിന് വലിയ നഷ്ടമാണ് വരുത്തിയതെന്നും, സൗജന്യ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്യാന്‍ തന്റെ സര്‍ക്കാറിന് 80 കോടി രൂപയാണ് ചിലവായതെന്നും, എന്നാല്‍ ബിജെപി ഇതിനായി 250 കോടിയാണ് ചെലവഴിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാര്‍ സാമ്പത്തിക സഹായങ്ങള്‍ സ്ത്രീകള്‍ക്ക് നേരിട്ട് വിതരണം ചെയ്യുന്ന പദ്ധതിയുടെ പേരിലും ബിജെപി സര്‍ക്കാര്‍ 300 കോടിയിലേറെ തുക ചിലവഴിച്ചെന്നും അദ്ദേഹം ആരോപിച്ചു.