രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരെ ബി.ജെ.പി നേതാവ് രംഗത്ത്

vasundhar5a-raje

ജയ്പൂര്‍: രാജസ്ഥാനിലെ ഉപതിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടതിനു പിന്നാലെ മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരെ ബി.ജെ.പി രംഗത്ത്. തിരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ വസുന്ധര രാജെയെ സ്ഥാനത്തു നിന്ന് മാറ്റണമെന്നാണ് പാര്‍ട്ടിയുടെ ജില്ല പിന്നാക്ക വിഭാഗം നേതാവ് അശോക് ചൗധരി വ്യക്തമാക്കുന്നത്.

വസുന്ധര രാജെയുടെയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അശോക് പര്‍ണമിയുടെയും പ്രവര്‍ത്തന രീതി ശരിയല്ലെന്നും, നേതൃത്വത്തില്‍മാറ്റം വന്നാല്‍ മാത്രമേ തിരഞ്ഞെടുപ്പില്‍ വിജയമുണ്ടാകൂവെന്നും ചൗധരി വിമര്‍ശിച്ചു.

ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിട്ടുണ്ട്. വസുന്ധര രാജെയുടെ പ്രവര്‍ത്തന രീതിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അസന്തുഷ്ടരാണെന്നും, 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ നേതൃത്വത്തെ മാറ്റണമെന്നും കത്തില്‍ പറയുന്നു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരു പ്രശ്‌നവുമായി എം.എല്‍.എമാരെ സമീപിച്ചാല്‍ അവര്‍ എം.പിമാരെ സമീപിക്കാന്‍ ആവശ്യപ്പെടും. എന്നാല്‍ രണ്ടുപേരും പ്രശ്‌നത്തില്‍ പരിഹാരം കാണില്ല. പ്രവര്‍ത്തകര്‍ ഒരു ഫലവുമില്ലാതെ തിരികെ പോരേണ്ടി വരികയും ചെയ്യുന്നുവെന്നും ചൗധരി വിമര്‍ശിച്ചു.

Top