ജയ്‌സല്‍മേര്‍: മുഖ്യമന്ത്രി ആയിരുന്നിട്ട് കൂടി സ്ത്രീയെന്ന നിലയിലുള്ള വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ. ജയ്‌സല്‍മേറില്‍ നടന്ന സ്ത്രീശാക്തീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുഖ്യമന്ത്രിയായിരിക്കുന്നത് കൊണ്ട് തനിയ്ക്കൊരു പ്രശ്നവുമില്ലെന്നാണ് എല്ലാവരും കരുതുന്നത്. എന്നാല്‍, താനും ഇത്തരം സാമൂഹിക പ്രശ്നങ്ങള്‍ നേരിട്ട് അനുഭവിയ്ക്കുന്നുണ്ട്. അത് കൊണ്ടാണ് സ്ത്രീ ശാക്തീകരണ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ താന്‍ അതീവ ശ്രദ്ധ കാണിക്കുന്നതെന്നും വസുന്ധര പറഞ്ഞു.
സര്‍ക്കാര്‍ നടപ്പാക്കുന്ന സ്ത്രീ ശാക്തീകരണ പദ്ധതികളായ രാജശ്രീ സ്‌ക്രീം, ബാമഷാഹ് സ്‌ക്രീം എന്നിവയെക്കുറിച്ചും മുഖ്യമന്ത്രി സമ്മേളനത്തില്‍ സംസാരിച്ചു.