കൊല്ലം: പുതിയകാവ് ജംഗഷന് അടുത്തുള്ള വാറ്റു കേന്ദ്രത്തില്‍ എക്‌സൈസ് റെയ്ഡ്. വാറ്റ് ചാരായവും, വാഷും, വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ചിലെ പ്രീവന്റീവ് ഓഫീസര്‍. പി.എല്‍ വിജിലാലിന് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് വാറ്റ് ചാരായം പിടിച്ചെടുത്തത്.
കരുനാഗപ്പള്ളി ആദിനാട് വില്ലേജില്‍ ആദിനാട് തെക്ക് മുറിയില്‍ പുതിയകാവ് തട്ടാശ്ശേരില്‍ വീട്ടില്‍ രാമചന്ദ്രന്‍ താമസിക്കുന്ന താത്കാലിക ഷെഡ്ഡില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. 10 ലിറ്റര്‍ ചാരായവും 120 ലിറ്റര്‍ കോടയും 35 ലിറ്റര്‍ സ്‌പെന്‍ഡ് വാഷ് എന്നിവ ഇവിടെന്ന് കണ്ടെടുത്തു. എക്‌സൈസ് ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയ സമയം ചാരായം വാറ്റി കൊണ്ടിരുന്ന രാമചന്ദ്രന്‍ പട്ടികളെ അഴിച്ചു വിട്ട ശേഷം ഓടിരക്ഷപ്പെട്ടു .
ഇയാളുടെ പേരില്‍ ചാരായം വാറ്റിയ കുറ്റത്തിനും. കോട ഒതുക്കം ചെയ്തു സൂക്ഷിച്ചു വച്ചതിനു അബ്കാരി ആക്ട് പ്രകാരം കേസെടുത്തു. ഇയാളുടെ മകന്‍ സമാന കേസില്‍പ്പെട്ട ജയിലില്‍ കഴിഞ്ഞു വരികയാണ്. റെയ്ഡില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബി സന്തോഷ്, കെ. സുധീര്‍ ബാബു, കിഷോര്‍ എക്‌സൈസ് ഡ്രൈവര്‍ ജി. ശിവന്‍കുട്ടിഎന്നിവര്‍ പങ്കെടുത്തു.