വത്തിക്കാന്‍ ചൈനയുമായുള്ള ബന്ധത്തെ യുഎസ് തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കരുതെന്ന്
മുന്നറിയിപ്പുനല്‍കി വത്തിക്കാന്‍. ചൈനയില്‍ ബിഷപ്പുമാരെ വത്തിക്കാന്‍ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കരാറിന്റെ പേരില്‍ വത്തിക്കാനെ വിമര്‍ശിച്ച് പോംപിയോ രംഗത്ത് വന്നതിനു പിന്നാലെയാണ് അസാധാരണ പരാമര്‍ശം.
പോപ്പുമായി കൂടികാഴ്ചയ്ക്ക് പോംപിയോ സമയം ചോദിച്ചിരുന്നുവെന്നും എന്നാല്‍ അനുമതി നിഷേധിച്ചുവെന്നും വത്തിക്കാന്‍ സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിന്‍ പറഞ്ഞു. പോംപിയോയുടെ വിമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടത്തിനായാണെന്നാണ് അനുമാനിക്കുന്നത്. വത്തിക്കാന്‍– ചൈന കരാറില്‍ അമേരിക്ക ഇടപെടേണ്ട കാര്യവുമില്ലെന്നും അതിനെ ഇങ്ങനെ ഉപയോഗിക്കരുതെന്നും അമേരിക്കയ്ക്ക് താക്കീത് നല്‍കി.
ചൈനയില്‍ മതസ്വാതന്ത്ര്യമില്ലെന്ന വിമര്‍ശം നിരന്തമായി ട്രംപ് ഉന്നയിക്കാറുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിരന്തരമായി ചൈനവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്ന ട്രംപിന്, വത്തിക്കാന്റെ നിലപാട് വലിയ തിരിച്ചടിയാണ്.