വത്തിക്കാന്‍ സിറ്റി: കോവിഡ് മൂലം മാര്‍പാപ്പയുടെ ഡോക്ടര്‍ ഡോ.ഫബ്രീസിയോ സൊക്കോര്‍സി (78) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു ഇദ്ദേഹം. 2015 മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഡോക്ടറായിരുന്നു സൊക്കോര്‍സി. ദീര്‍ഘനാളായി കാന്‍സര്‍ ബാധിതനായിരുന്നു ഇദ്ദേഹം.
ഡോക്ടര്‍ക്ക് മാര്‍പാപ്പയുമായി സമ്പര്‍ക്കമുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. അടുത്തയാഴ്ച കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമെന്ന് മാര്‍പാപ്പ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.