സിപിഎം പ്രവര്‍ത്തകന് കുത്തേറ്റ സംഭവത്തില്‍ ഇടുക്കി വട്ടവടയില്‍ ഇന്ന് ഹര്‍ത്താല്‍

harthal

ഇടുക്കി: ഇടുക്കി ജില്ലയിലെ വട്ടവട പഞ്ചായത്തില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍. വട്ടവട പഞ്ചായത്ത് അംഗവും സിപിഎം പ്രവര്‍ത്തകനുമായ എസ്.വി കുമാറിന് കുത്തേറ്റ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

കോവിലൂര്‍ സ്വദേശിയായ കുമാറിനെ കുത്തിയത് ബിജെപി പ്രവര്‍ത്തകനായ അറിവഴകനാണ് എന്ന് കുമാര്‍ മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

കുമാര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. രാവിലെ ആറിന് ആരംഭിച്ച ഹര്‍ത്താല്‍ വൈകിട്ട് ആറ് വരെ തുടരും.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Top