തിരുവനന്തപുരം : ഏഴായിരത്തിനും പതിനയ്യായിരത്തിനും ഇടയിലെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത്. മഴ പോളിങിനെ ബാധിക്കില്ലെന്നാണ് പ്രതീക്ഷയെന്നും സ്ഥാനാര്‍ഥി പറയുന്നു.
പ്രചാരണത്തിന്റെ തുടക്കം മുതല്‍ ഒരു ട്രെന്‍ഡ് സൃഷ്ടിക്കാന്‍ കഴിഞ്ഞു. മറ്റ് കക്ഷികള്‍ക്ക് അനുകൂലമായ ഘടകങ്ങള്‍ ഉണ്ടായിട്ടുപോലും മണ്ഡലത്തില്‍ അത് ഉയര്‍ത്തിക്കൊണ്ടുവരാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ലന്നും പ്രശാന്ത് വ്യക്തമാക്കി.
യുവാക്കളുടെയും സ്ത്രീകളുടെയും പിന്തുണ എല്‍.ഡി.എഫിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. നഗരസഭയുടെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടും. എല്ലാ സമുദായങ്ങളുടെയും പിന്തുണ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.