വട്ടിയൂര്‍ക്കാവ്: സാമൂഹിക സേവനങ്ങളിലൂടെ ജനഹൃദയം കീഴടക്കിയ വ്യക്തിയാണ് വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ പ്രശാന്ത്. ഇത്തവണ കേരളത്തില്‍ പ്രളയം ഉണ്ടായപ്പോള്‍ നമ്മള്‍ അത് കണ്ടതുമാണ്. അതിന്റെ പ്രതിഫലനമാണ് അദ്ദേഹത്തിന്റെ എം.എല്‍.എ പട്ടം.
പൂച്ചെണ്ടിനും പൊന്നാടയ്ക്കും പകരം പുസ്തകം വാങ്ങാനിറങ്ങിയ വി.കെ പ്രശാന്ത് ഇപ്പോള്‍ വീണ്ടും തന്റെ മണ്ഡലത്തില്‍ താരമായിരിക്കുകയാണ്. വോട്ടു ചോദിച്ചള്‍ പ്രശാന്തിന് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ട് നല്‍കിയ വട്ടിയൂര്‍ക്കാവ് പുസ്തകത്തിന്റെ കാര്യത്തിലും ആ പതിവ് തുടര്‍ന്നു. മൂന്നു ദിവസത്തെ സ്വീകരണ യോഗങ്ങളിലായി മൂവായിരത്തിലേറെ പുസ്തകങ്ങളാണ് പ്രശാന്തിന്റെ നേതൃത്വത്തില്‍ സമാഹരിച്ചത്.
പൂച്ചെണ്ട് വേണ്ട, സ്‌കൂള്‍ ലൈബ്രറികള്‍ക്ക് നല്‍കാന്‍ പുസ്തകങ്ങള്‍ തരൂ എന്ന് ഒരു ഫേസ്ബുക്ക് പോസ്റ്റുമിട്ടാണ് പ്രശാന്ത് മണ്ഡലത്തില്‍ മൂന്ന് ദിവസത്തെ പര്യടനത്തിനിറങ്ങിയത്. പ്രളയനാളുകളില്‍ ലോഡ് കയറ്റി താരമായ പ്രശാന്തിന്റെ പുതിയ ഉദ്യമത്തിന്റെ പേര് ‘ഒരു ലോഡ് പുസ്തകം’ എന്നായിരുന്നു.
സര്‍വവിജ്ഞാന കോശം മുതല്‍ ലോകസാഹിത്യകൃതികള്‍ വരെ കിട്ടിയവയില്‍ ഉണ്ട്. സ്വീകരണങ്ങളില്‍ കിട്ടിയ തോര്‍ത്തുകള്‍ ഇ കെ നായനാര്‍ ട്രസ്റ്റിന്റെ ക്യാന്‍സര്‍ കെയര്‍ സെന്ററിന് കൈമാറാനാണ് തീരുമാനം