വാഷിങ്ടണ്‍: ചൈനീസ് കമ്പനികളുടെ വാവെയ്, ഇസഡ്.ടി.ഇ ഫോണുകള്‍ യു.എസില്‍ നിരോധിച്ചേക്കുമെന്ന് സൂചന. യു.എസ് കമ്പനികള്‍ ഈ ഫോണുകള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തി പൂര്‍ണമായും ഒഴിവാക്കാനാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം. ഇതുമായ് ബന്ധപ്പെട്ട ഉത്തരവ് ജനുവരിയില്‍ പുറപ്പെടുവിക്കും.
ചൈനയുടെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണ നിര്‍മാതാക്കളാണ് വാവെയ് ടെക്‌നോളജീസും കോസ് ലിമിറ്റഡും ഇസഡ്.ടി.ഇ കോര്‍പ്പും. യു.എസ് മാര്‍ക്കറ്റില്‍ നിന്നും ഈ കമ്പനികളെ പുറത്താക്കുകയാണ് ട്രംപിന്റെ ലക്ഷ്യം.ജനുവരി ആദ്യം ഉത്തരവ് പുറത്തിറക്കാനാണ് യു.എസ് ഉദ്ദേശിക്കുന്നത്. ഇരു കമ്പനികളെയും ചൈന ചാരവൃത്തിക്കായി ഉപയോഗിക്കുകയാണെന്നാണ് യു.എസിന്റെ ആരോപണം.