സാഹിത്യത്തിനുള്ള വയലാര്‍ അവാര്‍ഡ് ബെന്യാമിന്റെ മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ക്ക്

തിരുവനന്തപുരം: 2021 വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ സാഹിത്യ അവാര്‍ഡ് ബെന്യാമിന്റെ മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്ന കൃതിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പി കാനായി കുഞ്ഞിരാമന്‍ നിര്‍മ്മിക്കുന്ന ശില്പവുമാണ് അവാര്‍ഡ്. കെ. ആര്‍ മീര, ജോര്‍ജ്ജ് ഓണക്കൂര്‍, സി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അടങ്ങിയ കമ്മിറ്റിയുടേതാണ് തീരുമാനം.

മദ്രാസിലെ ആശാന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും മലയാളം ഐച്ഛികവിഷയമായെടുത്ത് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി 10-ാം ക്ലാസ് പാസ്സാകുന്ന വിദ്യാര്‍ത്ഥിക്ക് വര്‍ഷം തോറും 5000/- രൂപയുടെ സ്‌കോളര്‍ഷിപ്പ് വയലാര്‍ രാമവര്‍മ്മയുടെ പേരില്‍ വയലാര്‍ ട്രസ്റ്റ് നല്‍കുന്നുണ്ട്. ആ സ്‌കോളര്‍ഷിപ്പും ചടങ്ങില്‍ വച്ച് നല്‍കുന്നതാണ്.

വയലാര്‍ അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ വയലാര്‍ രാമവര്‍മ്മ രചിച്ച ഗാനങ്ങളും, കവിതകളും കോര്‍ത്തിണക്കി പ്രസിദ്ധ ഗായകരെ പങ്കെടുപ്പിച്ച് വയലാര്‍ ഗാനാഞ്ജലി ഉണ്ടായിരിക്കും. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ ജഡ്ജിംഗ് കമ്മിറ്റിയുടെ യോഗത്തില്‍ അദ്ധ്യക്ഷതവഹിച്ചു.

Top