വനഭൂമിക്ക് അവകാശമുന്നയിച്ച വയലാര്‍ ശരത് ചന്ദ്രവര്‍മയെ പൊന്തന്‍പുഴയില്‍ തടഞ്ഞു

vayalar

പത്തനംതിട്ട: പൊന്തന്‍പുഴയിലെ വനഭൂമിക്ക് അവകാശവാദമുന്നയിച്ച പ്രശസ്ത ഗാനരചയിതാവ് വയലാര്‍ ശരത് ചന്ദ്രവര്‍മയെ നാട്ടുകാരും സമരസമിതിയും ചേര്‍ന്ന് തടഞ്ഞുവച്ചു. വനഭൂമിയ്ക്ക് കുടുംബാവകാശവുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് ഇവര്‍ എത്തിയത്. ശരത് ചന്ദ്രവര്‍മ, ഭാര്യാ സഹോദരന്‍ പ്രസാദ് വര്‍മ, എന്നിവരും ബന്ധുക്കളും സുഹൃത്തും ഉള്‍പ്പെടെ അഞ്ച് പേരാണ് എത്തിയത്.

തുടര്‍ന്ന് സമരക്കാരും നാട്ടുകാരും ശരത് ചന്ദ്രവര്‍മ്മയെ കാറില്‍ നിന്ന് ഇറങ്ങാന്‍ സമ്മതിച്ചില്ല. സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ശരത് ചന്ദ്രവര്‍മ്മയെ സ്റ്റേഷനിലേക്ക് മാറ്റി. ഭാര്യാ സഹോദരനെ സമരക്കാര്‍ പന്തലില്‍ തടഞ്ഞുവെച്ചിരിക്കുകയാണ്.

Top