തിരുവനന്തപുരം: കീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവേ ആവശ്യപ്പെട്ടിട്ടില്ലെന്ന് വയല്‍ക്കിളികള്‍.
കീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവേ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ഇക്കാര്യം അറിയിച്ചെന്നും ഒരു കിലോമീറ്ററിന് 140 കോടി രൂപ ചിലവ് വരുമെന്ന് കേന്ദ്രം അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ പാതാ വികസനം ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി, വേണ്ടത്ര നഷ്ടപരിഹാരം നല്‍കി ഭൂമി എറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭൂമി നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന എതിര്‍പ്പുകള്‍ സ്വാഭാവികമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
കീഴാറ്റൂരിലെ സമരത്തിന് പിന്നില്‍ വേറെ ചിലരാണെന്നും. മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ക്ക് എതിര്‍പ്പില്ലെന്നും. മറ്റ് ചില ശക്തികളാണ് എതിര്‍പ്പുമായി രംഗത്തുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.