വയനാട്- മൈസൂര്‍ ദേശീയ പാതയില്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം പിന്‍വലിച്ചു

മാനന്തവാടി: മഴക്കെടുതി രൂക്ഷമായതിനെ തുടര്‍ന്ന് വയനാട്- മൈസൂര്‍ ദേശീയ പാതയില്‍ ഏര്‍പ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം പിന്‍വലിച്ചു.

നാളെ മുതല്‍ മൈസൂരില്‍ നിന്ന് വയനാട്ടിലേക്ക് ബസ് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലിനെയും തുടര്‍ന്നായിരുന്നു വയനാട്ടില്‍ നിന്ന് മൈസൂരിലേക്കുള്ള ഗതാഗതം പൂര്‍ണമായും നിയന്ത്രിച്ചത്.

Top