സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ ഉണ്ടെന്ന് വി ഡി സതീശന്‍

satheeshan

കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ ഉണ്ടെന്ന് വി ഡി സതീശന്‍ എംഎല്‍എ.

ഹെക്കമാന്‍ഡ് പിന്തുണയുണ്ടെന്ന എംഎം ഹസ്സന്റെ വിശദീകരണത്തെക്കുറിച്ച് അദ്ദേഹത്തിന് മാത്രമേ അറിയൂ എന്നും, ഹൈക്കമാന്‍ഡ് കാര്യങ്ങള്‍ അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

തന്റെ അഭിപ്രായം രാഷ്ട്രീയകാര്യ സമിതിയില്‍ പറയുമെന്നും അദ്ദേഹം അറിയിച്ചു.

മാത്രമല്ല, ഹര്‍ത്താലിന് താന്‍ എതിരാണെന്നും, തിങ്കളാഴ്ച നടന്ന യുഡിഎഫ് ഹര്‍ത്താലില്‍ സഹകരിച്ചില്ലെന്നും വി ഡി സതീശന്‍ എംഎല്‍എ തുറന്നടിച്ചു.

Top