കേരളത്തെ വില്‍ക്കാന്‍ അനുവദിക്കില്ല, കെ റെയിലിനെതിരെ ഇതുവരെ കാണാത്ത സമരം; സതീശന്‍

കൊല്ലം: കേരളത്തെ നന്ദിഗ്രാമാക്കാന്‍ പോകുന്നതാണ് സില്‍വര്‍ലൈന്‍ പദ്ധതിയെന്നും ബംഗാളില്‍ സിപിഎമ്മിന് സംഭവിച്ച ഗതികേട് കേരളത്തിലുമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ പദ്ധതി മുന്നോട്ടു കൊണ്ടു പോകാന്‍ യുഡിഎഫ് അനുവദിക്കില്ലെന്നും, കേരളത്തെ വില്‍ക്കാന്‍ വച്ചിരിക്കുന്ന പദ്ധതിക്കെതിരെ കേരളം ഇതുവരെ കാണാത്ത സമരമുണ്ടാകുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം കുണ്ടറയില്‍ യുഡിഎഫിന്റെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്. എന്‍.കെ. പ്രേമചന്ദ്രന്‍ എംപി, പി.സി.വിഷ്ണുനാഥ് എംഎല്‍എ എന്നിവരുടെ നേതൃത്വത്തിലാണ് ഉപവാസ സമരം.

Top