വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായേക്കുമെന്ന് . . .

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ സംസ്ഥാന നേതൃതലത്തില്‍ അഴിച്ചു പണിക്കൊരുങ്ങി കോണ്‍ഗ്രസ് ഹൈക്കമാന്റ്. പ്രതിപക്ഷ നേതാവ്, കെ.പി.സി.സി പ്രസിഡന്റ്, യു.ഡി.എഫ് കണ്‍വീനര്‍ എന്നീ പദവികളിലെല്ലാം മാറ്റം വേണമെന്നാണ് സംസ്ഥാനത്തെ ഭൂരിപക്ഷം നേതാക്കളും എം.പി, എം.എല്‍.എമാരും ഹൈക്കമാന്റിനെ അറിയിച്ചിരിക്കുന്നത്.

വി.ഡി. സതീശന്‍ എം.എല്‍.എയെ പ്രതിപക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് വിവരം. എന്നാല്‍ രമേശ് ചെന്നിത്തലയെ തന്നെ നിലനിര്‍ത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

നിലവിലത്തെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റി കെ. സുധാകരന്‍ എം.പിയെ ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് സൂചന. പി.ടി. തോമസ് എം.എല്‍.എയെയാണ് യു.ഡി.എഫ് കണ്‍വീനര്‍ പദവിയിലേക്ക് പരിഗണിക്കുന്നതെന്നും സൂചനയുണ്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര നിരീക്ഷകര്‍ ഹൈക്കമാന്റിന് കൈമാറി.

Top