തിരുവനന്തപുരം: പന്തീരാങ്കാവ് അലന്‍, താഹ കേസില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഎപിഎ നിയമം ദുരുപയോഗം ചെയ്തെന്ന് വി ഡി സതീശന്‍ ആരോപിച്ചു. അലന്റെയും താഹയുടെയും കുടുംബത്തോട് മുഖ്യമന്ത്രി പരസ്യമായി മാപ്പുപറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനിടെ യുഎപിഎയില്‍ സിപിഐഎം ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് താഹ ഫസല്‍ രംഗത്തു വന്നു. ഒരേസമയം യുഎപിഎയെ എതിര്‍ക്കുകയും അത് നടപ്പാക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പഠനവും കുടുംബം പുലര്‍ത്താനുള്ള ജോലിയും ഒരുമിച്ച് കൊണ്ടുപോകാനാണ് ഇനി തന്റെ ശ്രമമെന്നും താഹ ഫസല്‍ പറഞ്ഞു. ഇന്നലെയാണ് യുഎപിഎ കേസില്‍ ജാമ്യം ലഭിച്ച് താഹ ഫസല്‍ ജയില്‍മോചിതനായത്.