എറണാകുളം: മന്ത്രിസഭ പുനസംഘടനക്കെതിരെ വി ഡി സതീശന്‍ രംഗത്ത്. ഉമ്മന്‍ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്തിയതില്‍ വലിയ പങ്കാളി ആണ് ഗണേഷ്. ഈ തീരുമാനത്തില്‍ നിന്നും ഇടതു മുന്നണി പിന്മാറണം. മന്ത്രിമാരുടെ സത്യ പ്രതിജ്ഞ യുഡിഎഫ് ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു
നവ കേരള സദസ്സ് തലസ്ഥാനത്ത് എത്തിയപ്പോള്‍ മുഖ്യമന്ത്രി പരിഹാസ്യനായി നില്‍ക്കുന്നു. നവകേരള സദസ്സ് കൊണ്ട് കേരളത്തിന് എന്ത് പ്രയോജനം ഉണ്ടായി. ഏതെങ്കിലും ഒരു സാധാരണക്കാരന്റെ ദുരിതം മാറ്റാന്‍ സര്‍ക്കാരിനെ കഴിഞ്ഞുവോയെന്നും സതീശന്‍ ചോദിച്ചു. നവകേരള സദസില്‍ നടന്നത് തെരഞ്ഞെടുപ്പ് പ്രചാരണമാണ്..മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളുടെ യുക്തി ബോധത്തെ ചോദ്യം ചെയ്യുകയാണ്. യുഡിഎഫ് ഇന്നലെ ഹര്‍ത്താല്‍ നടത്താന്‍ ആലോചിച്ചിരുന്നില്ല. മുഖ്യമന്ത്രിക്ക് ഈ വിവരം എങ്ങനെ കിട്ടി എന്ന് അറിയില്ല.കേരളത്തിലെ പോലീസ് ഏറ്റവും പരിതാപകരമായ നിലയിലാണ്. തുടര്‍ സമരങ്ങള്‍ കെപിസിസി പ്രസിഡന്റ് പ്രഖ്യാപിക്കും. കോണ്‍ഗ്രസ് നേതാക്കന്മാരെ പോലും കൊല്ലാന്‍ നോക്കിയ സര്‍ക്കാരാണിത്. പോലീസ് -ഡി വൈ എഫ് ഐ മര്‍ദ്ദനത്തിനെതിരെ സ്വകാര്യ അന്യായങ്ങള്‍ ഫയല്‍ ചെയ്യും.ഗണ്‍മാനെ രക്ഷിക്കാനാണ് ജാമ്യമുള്ള വകുപ്പുകള്‍ മാത്രം ചുമത്തിയത്. മനുഷ്യാവകാശ കമ്മീഷനെയും, പോലീസ് കംപ്ലൈന്റ് അതോറിറ്റിയെയും സമീപിക്കും
ഡിജിപി ഓഫീസ് മാര്‍ച്ചിന്റെ സ്റ്റേജിന്റെ മുകളിലാണ് ഗ്രനേഡ് പൊട്ടിയത്. മനപ്പൂര്‍വ്വം അപായ പെടുത്താനുള്ള ശ്രമം നടന്നു. നവകേരള സദസ് പരാജയപ്പെട്ടപ്പോള്‍ ഞങ്ങളെ കൊല്ലാന്‍ നോക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.