അഴിമതികളുടെ ചെളിക്കുണ്ടില്‍ വീണ സര്‍ക്കാരിനെ രക്ഷിക്കാന്‍ പി.ആര്‍ ഏജന്‍സി; വി.ഡി സതീശന്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ പുതിയ പി ആര്‍ ഏജന്‍സിയെ തെരഞ്ഞെടുക്കാനുള്ള നീക്കത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന്‍. അറേബ്യന്‍ നാടുകളിലെ മുഴുവന്‍ സുഗന്ധദ്രവ്യങ്ങള്‍ കൊണ്ടുവന്ന് തളിച്ചാലും ഈ ദുര്‍ഗന്ധം മാറുമോ എന്നാണ് വി ഡി സതീശന്‍ പരിഹാസരൂപേണ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സ്വർണ്ണക്കള്ളക്കടത്ത്, മയക്ക് മരുന്ന് വിവാദം, ലൈഫ്മിഷൻ കോഴ തുടങ്ങിയ നിരവധി അഴിമതികളുടെ ചെളിക്കുണ്ടിൽ ആണ്ടിരിക്കുന്ന സംസ്ഥാന സർക്കാരിന്റെ മുഖം മിനുക്കാനും വെള്ളപൂശാനും ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന പി ആർ ഏജൻസിയെ നിയമിക്കാൻ സർക്കാർ ഉത്തരവിറക്കിയിരിക്കുന്നു. നല്ല ” ക്യാപ്സൂളുകൾ ” ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ പ്രചരണം നടത്താനാണ് കോടികൾ മുടക്കി ഏജൻസിയെ നിയമിക്കുന്നത്.
അറേബ്യൻ നാടുകളിലെ മുഴുവൻ സുഗന്ധദ്രവ്യങ്ങൾ കൊണ്ടുവന്ന് തളിച്ചാലും ഈ ദുർഗന്ധം മാറുമോ?
Top