തിരുവനന്തപുരം: പീഡന പരാതി ഒതുക്കിതീര്‍ക്കാന്‍ പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന മന്ത്രി എ.കെ. ശശീന്ദ്രനെതിരായ കേസ് പിന്‍വലിച്ചാല്‍ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് എ.കെ ശശീന്ദ്രന്‍. കോവിഡാന്തര ചികിത്സക്ക് പണം ഈടാക്കിയാല്‍ സമരമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തില്‍ ഡി.സി.സിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കുറ്റം ചെയ്‌തെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നും സതീശന്‍ പറഞ്ഞു. ഡി.സി.സി പുനഃസംഘടനയില്‍ പരസ്യ പ്രതിഷേധം അനുവദിക്കില്ലെന്നും സതീശന്‍ പറഞ്ഞു.
പീഡന പരാതി ഒതുക്കിതീര്‍ക്കാന്‍ പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മന്ത്രി എ.കെ ശശീന്ദ്രന് ക്ലീന്‍ ചിറ്റ് നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നല്ല നിലയില്‍ പരിഹരിക്കണം എന്ന വാക്കാണ് ശശീന്ദ്രന്‍ ഉപയോഗിച്ചത്. ഇതിന് പരാതി ഒതുക്കി തീര്‍ക്കണമെന്ന് അര്‍ഥമില്ലെന്നും മന്ത്രിയുടെ ഭാഷാപ്രയോഗത്തില്‍ തെറ്റില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ നല്‍കിയ നിയമോപദേശത്തില്‍ പറയുന്നു.