കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ സ്തുതിപാഠകരുടെ ഇടയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇത് കേട്ട് മയങ്ങിയിരിക്കുന്ന മുഖ്യമന്ത്രി ഭരിക്കാന്‍ മറന്നുപോയെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി.ഡി. സതീശന്‍.
പി. ജയരാജനേക്കുറിച്ച് പാട്ടുവന്നപ്പോള്‍ വിമര്‍ശിച്ച പാര്‍ട്ടിയുടെ സെക്രടറി ഇപ്പോള്‍ പിണറായി സൂര്യനാണെന്ന് പറയുന്നു. അടുത്തേക്ക് പോയാള്‍ കരിഞ്ഞു പോകും. ഇനി കരിഞ്ഞില്ലെങ്കില്‍ വീട്ടിലേക്ക് ഇന്നോവ കാറയയ്ക്കും. 58 വെട്ടുവെട്ടി കരിയിച്ചുകളയും. സ്തുതി പാഠകരുടെ ഇടയില്‍പ്പെട്ട എല്ലാ ഭരണധികരികള്‍ക്കും പറ്റിയതുതന്നെ പിണറായിക്കും പറ്റി. സി.പി.എം എത്രമാത്രം ജീര്‍ണിച്ചുവെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസത്തെ പാട്ട്. കേന്ദ്രത്തില്‍ മോദിക്ക് വേണ്ടി ബിജെപി ചെയ്യുന്നത് തന്നെയാണ് ഇവിടെയും നടക്കുന്നത്.
അന്‍സില്‍ ജലീലിനെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ ദേശാഭിമാനി പത്രം വ്യാജ രേഖ ചമച്ചെന്ന് വ്യക്തമായതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാധ്യമങ്ങളോട്. സംഭവത്തില്‍ സിപിഎമ്മിനും പങ്കുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ദേശാഭിമാനിയും സിപിഎമ്മും നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം വ്യാജവാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകനെ ദേശാഭിമാനി പിരിച്ചു വിടണമെന്നും കൂട്ടിച്ചേര്‍ത്തു. നിയമപരമായ നടപടികള്‍ക്ക് പാര്‍ട്ടി അന്‍സില്‍ ജലീലിന് പിന്തുണ നല്‍കുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.
കേരളത്തിലെ രോഗികള്‍ വലയുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ 75 ശതമാനം മരുന്നുകള്‍ ലഭ്യമല്ല. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ആശുപത്രികളുടെ ആവശ്യത്തിനനുസരിച്ചുള്ള മരുന്നുകള്‍ വിതരണം ചെയ്യുന്നില്ല. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ മരുന്നുകള്‍ നല്‍കിയ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനുള്ളത് കോടിക്കണക്കിന് രൂപയാണ്. മരുന്നിന്റെ ഗുണനിലവാരം പരിശോധിക്കുന്നില്ല. കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്‌തെന്ന് സി ആന്‍ഡ് ജി റിപ്പോര്‍ട്ടിലുണ്ട്. സപ്ലൈക്കോയ്ക്ക് പറ്റിയതുതന്നെ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനും സംഭവിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.